കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളെ പറ്റി പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും. ജനുവരി 21ആം തീയതിയാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ സര്‍ക്കാരിനും ആവശ്യമെങ്കില്‍ പങ്കെടുക്കാമെന്ന് സമിതി അറിയിച്ചു. ചര്‍ച്ച നടക്കുന്നിടത്തേക്ക് നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ള കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ വേണമെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാം.

കാര്‍ഷിക നിയമങ്ങളെ പറ്റി പഠനം നടത്താനായി സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഭൂപേന്ദ്ര സിംഗ് മാന്‍ നേരത്തെ രാജി വച്ചിരുന്നു. അതിനാല്‍ ബാക്കിയുള്ള 3 അംഗങ്ങളായിരിക്കും കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുക.

അതേസമയം തന്നെ റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ റാലിയില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ കഥകള്‍ പറയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്‌തമാക്കി. എന്നാല്‍ ട്രാക്‌ടര്‍ റാലി ഒഴിവാക്കണമെന്നും, ക്രമസമാധാന ലംഘനം ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ട് പോലീസ് കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ റാലി നടത്തുന്നതില്‍ പിന്‍മാറാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനാ നേതാക്കള്‍.

Read also : കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി  കെ സുധാകരന്‍ എത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE