തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്‌ത. ഒരു മാസത്തിനുള്ളിൽ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം.
വട്ടപ്പാറ സ്വദേശിനി അഖിലയാണ് ഷാഹിദ കമാലിന്റെ സർവകലാശാല ബിരുദവും ഡോക്‌ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാൽ ഡോക്‌ടറേറ്റ് ഉണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയിൽ പറയുന്നു.
വനിതാ കമ്മീഷൻ അംഗത്തിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പരാതിക്കാരി ലോകായുക്‌തയെ സമീപിച്ചത്.
നേരത്തെ ഒരു ചാനൽ ചർച്ചക്കിടെയാണ് ഷാഹിദ കമാലിന്റെ ബിരുദവും ഡോക്‌ടറേറ്റും സംബന്ധിച്ച ആരോപണം ഉയർന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സർവകലാശാലയിൽ നിന്ന് രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ വനിതാ കമ്മീഷൻ വെബ്‌സൈറ്റിൽ ‘ഡോ. ഷാഹിദ കമാൽ’ എന്നാണ് നൽകിയിരിക്കുന്നതെന്നും പരാതിക്കാരി വ്യക്‌തമാക്കി.
Most Read: റീ പോസ്‌റ്റുമോട്ടം വേണം; കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബങ്ങൾ