മലപ്പുറം കളക്റ്ററേറ്റ് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം

ബജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം ജില്ലാ കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തിയത്.

By Trainee Reporter, Malabar News
Conflict in Malappuram Collectorate Youth League march
Ajwa Travels

മലപ്പുറം: ഇന്ധന സെസ്, നികുതി വർധനയ്‌ക്കെതിരെ മലപ്പുറം കളക്റ്ററേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു. സംഘർഷത്തിൽ എട്ട് യൂത്ത് ലീഗ് പ്രവർത്തകർക്കും നാല് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ബജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം ജില്ലാ കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തിയത്. മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം ആണ് മാർച്ച് ഉൽഘാടനം ചെയ്‌തത്‌.

പ്രതിഷേധ മാർച്ച് കളക്റ്ററേറ്റ് പടിക്കൽ ബാരിക്കേഡ് വെച്ച് പോലീസ് തടയുകയായിരുന്നു. തുടർന്ന് ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. പിന്നാലെയുണ്ടായ കല്ലേറിലാണ് നിരവധിപേർക്ക് പരിക്കേറ്റത്. പത്തോളം പ്രവർത്തകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയത്.

Most Read: കേരള സാങ്കേതിക സർവകലാശാല വിസി നിയമനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ്ഭവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE