ബസിനുള്ളിൽ കോൺഗ്രസ് പ്രവർത്തകന്റെ നഗ്‍നതാ പ്രദർശനം; ഇറക്കിവിട്ടതിന് പിന്നാലെ കല്ലേറ്

By News Bureau, Malabar News

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. കോൺഗ്രസ് പ്രവർത്തകനും തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പറുമായ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്.

വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അതിക്രമം. സംഭവത്തിൽ വെള്ളനാട് സ്വദേശിയായ മണിക്കുട്ടനെ ആര്യനാട് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

ബസിനകത്ത് വച്ച് മുണ്ടഴിച്ച് കയ്യിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടൻ ബസിന് കല്ലെറിഞ്ഞു.

കണ്ടക്‌ടർ അനൂപിന് കല്ലേറിൽ പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലർക്കും നിസാരമായ പരിക്കേറ്റിട്ടുണ്ട്.

Most Read: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; ട്വന്റി 20- എഎപി സഖ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE