തലശേരി: നഗരസഭ തിരഞ്ഞെടുപ്പില്‍ തിരുവങ്ങാട് (40) വാര്‍ഡില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌ഥാനാര്‍ഥി രംഗത്ത്. കോണ്‍ഗ്രസ് ഔദ്യോഗിക സ്‌ഥാനാര്‍ഥി കെ ജിതേഷാണ് റീപോളിംഗ് ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫിസര്‍ക്കും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്.
വോട്ടെണ്ണല്‍ ദിവസം യന്ത്രം തുറന്നപ്പോള്‍ രണ്ടു ഘട്ടങ്ങളിലായി ഒന്നും തെളിഞ്ഞില്ല. മൂന്നാം തവണയാണ് വോട്ട് കണക്ക് കണ്ടത്. ഇത് യന്ത്രത്തിന്റെ അപാകതയാണെന്ന് അപ്പോള്‍തന്നെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഉദ്യോഗസ്‌ഥര്‍ അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ജിതേഷ് പരാതി നല്‍കിയത്. തിരുവങ്ങാട് വാര്‍ഡില്‍ സിപിഐയിലെ എന്‍ രേഷ്‌മയാണ് 429 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരെഞ്ഞടുക്കപ്പെട്ടത്.
Read also: നവജാത ശിശുവിന്റെ മരണം; മാതാവിനെ ചോദ്യം ചെയ്യും