സമവായ ചർച്ചകൾ സജീവം; സമാധാന ദൗത്യ സംഘം ഇന്ന് വിഴിഞ്ഞത്ത്

ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്‌ഞാനപതി,ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗ്രബ്രിയേൽ, പാളയം ഇമാം എന്നിവരാണ് ഉച്ചക്ക് ശേഷം വിഴിഞ്ഞത്തെത്തുക

By Trainee Reporter, Malabar News
vizhinjam strike
Representational Image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തും. സംഘർഷവവസ്‌ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം വിഴിഞ്ഞത്ത്‍ എത്തുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്‌ഞാനപതി,ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗ്രബ്രിയേൽ, പാളയം ഇമാം എന്നിവരാണ് ഉച്ചക്ക് ശേഷം വിഴിഞ്ഞത്തെത്തുക.

മുല്ലൂരിലെ സമരപന്തലുകളും സംഘർഷത്തിൽ പരിക്ക് പറ്റിയ മൽസ്യത്തൊഴിലാളികളെയും പോലീസുകാരെയും സംഘം സന്ദർശിക്കും. അതിനിടെ, സമരം ഒത്തുതീർപ്പാകുനുള്ള സമവായ ചർച്ചകളും തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ലത്തീൻ അതിരൊപ്പത് നേതൃത്വവുമായി ചർച്ച നടത്തിയേക്കും.

കഴിഞ്ഞ ദിവസങ്ങളിലെ സമവായ നീക്കങ്ങളുടെ വിഷാദശാംശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് സമരസമിതിയും ചേർന്നേക്കും.ലത്തീൻ, മലങ്കര സഭ നേതൃത്വുമായുള്ള ചീഫ് സെക്രട്ടറിയുടെ ചർച്ചക്കും മുഖ്യമന്ത്രിയും കത്തോലിക്കാ ബാവയും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് സർക്കാർ സമവായ നീക്കങ്ങളിൽ സജീവമായത്.

വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. പദ്ധതി  നിർത്തിവയ്‌ക്കൽ ഒഴിച്ചുള്ള സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്നും ഇപ്പോൾ നടക്കുന്നത് സർക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ലന്നും നാടിന്റെ മുന്നോട്ട് പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.‌

Most Read: ജോഡോ യാത്രക്ക് ശേഷം മഹിളാ മാർച്ച്; പ്രിയങ്ക ഗാന്ധിയും തെരുവിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE