ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

By News Desk, Malabar News
Pegasus; The Supreme Court has stayed the Mamata government's inquiry
Ajwa Travels

തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിലെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. അതേസമയം, മുൻ‌കൂർ ജാമ്യത്തിന് എതിരെ സിബിഐ നൽകിയ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐയുടെ ഹരജികൾ നവംബർ 29ന് പരിഗണിക്കാനായി മാറ്റി.

കേസിലെ പ്രതികളായ എസ്‌ വിജയൻ, തമ്പി എസ്‌ ദുർഗാദത്ത്, ആർബി ശ്രീകുമാർ, പിഎസ്‌ ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്‌തുതകൾ കണ്ടെത്താൻ പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സിബിഐയ്‌ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു വാദിച്ചു.

ചാരക്കേസിൽ നമ്പി നാരായണൻ ഉൾപ്പടെയുള്ള ശാസ്‌ത്രജ്‌ഞരെ കുടുക്കാൻ വിദേശ രാജ്യങ്ങളിലെ ഏജൻസികളുമായി കേസിലെ പ്രതികളായ മുൻ ഐബി ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയെന്ന് സിബിഐ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. ചാരക്കേസ് കാരണം ക്രയോജിനിക് സാങ്കേതിക വിദ്യയുടെ വികസനത്തിന് ഇന്ത്യ ഇരുപത് വർഷത്തോളം പിന്നോക്കം പോയെന്നും എസ്‌വി രാജു കോടതിയിൽ വ്യക്‌തമാക്കി.

പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകരായ കാളീശ്വരം രാജ്, അപർണ ഭട്ട് എന്നിവർ ഹാജരായി.

Also Read: മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കായലിൽ പോലീസ് പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE