മലപ്പുറം: പ്രളയ ബാധിതർക്കുള്ള വീട് നിർമാണത്തിനായി ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് വിദ്യാർഥികൾ സ്വരൂപിച്ചത് അരലക്ഷം രൂപ. ജില്ലാ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) നടത്തുന്ന വീടു നിർമാണത്തിനാണ് വിദ്യാർഥികൾ കൈത്താങ്ങുമായി എത്തിയത്. മേലാറ്റൂർ ആർഎം ഹയർസെക്കൻഡറി സ്കൂളിലെ വൊളന്റിയർമാരാണ് ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിച്ച് കൈമാറിയത്.
ആക്രി പെറുക്കിവിറ്റ് കിട്ടിയ 50,001 രൂപയാണ് തിരുവാലിയിൽ നടക്കുന്ന വീടുകളുടെ നിർമാണത്തിനായി വിദ്യാർഥികൾ നൽകിയത്. സ്കൂൾ മാനേജർ മേലാറ്റൂർ പദ്മനാഭനിൽ നിന്ന് പിഎസി അംഗം കെഎ അയ്യപ്പൻ തുക ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ വിവി വിനോദ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ പിപി അബ്ദുള്ള, എം ജിതേഷ്, കെ കവിത, എം അനൂപ്, കെ നീന, കെപി ഇല്യാസ്, എംഎസ് ശ്രീരാജ്, ടിഎച്ച് അഖിൽമുഹമ്മദ് എന്നിവർ സംസാരിച്ചു.
Malabar News: പലിശക്കാരന്റെ വീട്ടിൽ റെയ്ഡ്; രേഖകളും ആധാരങ്ങളും കണ്ടെടുത്തു