കോട്ടയം-ചിങ്ങവനം റെയിൽപാത നിർമാണം പൂർത്തിയായില്ല; ഗതാഗത നിയന്ത്രണം തുടരും

By Team Member, Malabar News
Construction Work Not Completed And Train Cancellation Will Remain

തിരുവനന്തപുരം: കോട്ടയം-ചിങ്ങവനം ഭാഗത്തെ റെയിൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. ഞായറാഴ്‌ചയും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുമെന്നാണ് റെയിൽവേ അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്.

നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ ജനശതാബ്‌ദി, വേണാട്, ചെന്നൈ മെയിൽ എന്നിവയുൾപ്പടെ 8 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ശബരി എക്‌സ്‍പ്രസ്, പരശുറാം എന്നിവയുള്‍പ്പടെ നാല് ട്രെയിനുകള്‍ ഭാഗികമായി റദ്ദ് ചെയ്യാനും, ഏഴ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടാനും റെയില്‍വേ തീരുമാനിച്ചു.

നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് മെയ് 20ആം തീയതി മുതൽ 28ആം തീയതി വരെയാണ് ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കാലാവസ്‌ഥ പ്രതികൂലമായതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. ഇതോടെയാണ് ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്‌.

Read also: ആഡംബര കപ്പലിലെ ലഹരിവേട്ട, അശ്രദ്ധമായി അന്വേഷണം; വാങ്കഡെക്ക് എതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE