വിവാദ പരാമർശം; ദേശീയ വക്‌താവ് നൂപുർ ശർമയെ സസ്‌പെൻഡ്‌ ചെയ്‌ത്‌ ബിജെപി

By Staff Reporter, Malabar News
nupur-sharma-bjp
Ajwa Travels

ന്യൂഡെൽഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്‌താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്‌തു. പാര്‍ട്ടിയുടെ ഡെല്‍ഹി മാദ്ധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയാണ് ബിജെപിയുടെ നടപടി.

നേരത്തെ, നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബിജെപി, ഏതെങ്കിലും മതവ്യക്‌തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്‌തമായി അപലപിക്കുന്നുവെന്നും അറിയിച്ചിരുന്നു. ഏതെങ്കിലും വിഭാഗത്തെയോ മതങ്ങളെയോ അവഹേളിക്കുന്ന പ്രത്യയ ശാസ്‌ത്രങ്ങള്‍ക്കെതിരാണ് ബിജെപിയെന്നും അത്തരം വ്യക്‌തികളെ അംഗീകരിക്കില്ലെന്നും ബിജെപി പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്‌ച ഒരു ചാനല്‍ ചര്‍ച്ചക്കിടയിലാണ് നൂപുര്‍ ശര്‍മ, പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ മുസ്‌ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്‌താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ വെള്ളിയാഴ്‌ച ഇരുവിഭാഗങ്ങള്‍ തമ്മിലും സംഘര്‍ഷവുമുണ്ടായിരുന്നു.

Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE