കൊടിക്കുന്നിലിന്റെ വിവാദ പരാമർശം; മറുപടിയുമായി കെ രാധാകൃഷ്‌ണൻ

By Desk Reporter, Malabar News
Minister K Radhakrishnan will arrive in Attappady today
കെ രാധാകൃഷ്‌ണൻ
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിവാദ പരാമർശത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്‌ണൻ. തന്നെ നിയന്ത്രിക്കാൻ പാർടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സ്വന്തം സ്‌ഥാനത്തിനും വലുപ്പത്തിനും ചേർന്നതാണോ പ്രസ്‌താവനയെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പരിശോധിക്കണമെന്നും കെ രാധാകൃഷ്‌ണൻ പ്രതികരിച്ചു.

രണ്ടാം പിണറായി സര്‍ക്കാരില്‍ കെ രാധാകൃഷ്‌ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി എന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്‌താവന. പട്ടിക ജാതിക്കാരനായ മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം, മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്‌തു. പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കല്യാണം കഴിച്ചു കൊടുക്കണമായിരുന്നു എന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.

പ്രസ്‌താവന വിവാദമായ ശേഷവും താൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പൊതുസമൂഹം ചർച്ച ചെയ്‌ത പ്രശ്‌നമാണ് താൻ സാന്ദർഭികമായി സൂചിപ്പിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Most Read:  കോവിഡ് പ്രതിരോധം; കേരളത്തിന് നിർദ്ദേശങ്ങൾ നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE