വിവാദ പരാമർശം; കൊടിക്കുന്നിലിനെ തള്ളി വിഡി സതീശൻ

By Staff Reporter, Malabar News
vd-satheeshan-kodikkunnil
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷിന്റെ വിവാദ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, കോൺഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എസ്‌സി-എസ്‌ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണയിലാണ് കൊടിക്കുന്നില്‍ സുരേഷ് വിവാദ പരമാര്‍ശം നടത്തിയത്. ശബരിമല വിഷയം വന്നതിന് ശേഷം മുഖ്യമന്ത്രി നവോഥാന നായകനായി. എന്ത് നവോഥാനം, നവോഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കുമായിരുന്നു എന്നാണ് കൊടിക്കുന്നിൽ തന്റെ പ്രസ്‌താവനയിൽ പറഞ്ഞിരുന്നത്.

Read Also: ജഡ്‌ജിമാരുടെ സുരക്ഷയിൽ വീഴ്‌ചയില്ല; കേരളം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE