ഡെൽഹി: കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് സംയുക്‌ത സേന. അന്വേഷണത്തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും അപകട സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡർ എഎഐബി ടീം പരിശോധിക്കുകയാണ്.
ഇതിനിടെ കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡിഎസ്‌പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്‌ത സേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം സംയുക്‌ത സൈനിക മേധാവി ജനറൽ ബിബിൻ റാവത്തിന് രാജ്യം ഇന്ന് വിട നൽകും. ജനറൽ ബിബിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിവരെയാണ് പൊതുദർശനം. ഡെൽഹി ബ്രാർ സ്ക്വയർ ശ്‌മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
Read Also: മത പരിവർത്തനമെന്ന് ആരോപണം; ഹരിയാനയിൽ ക്രിസ്‍ത്യന്‍ പള്ളിക്ക് നേരെ ആക്രമണം