കുട്ടികളിലെ ‘കോർബേവാക്‌സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ

By News Desk, Malabar News
'Corbovax' experiment in children; Permission granted by DCGI
Ajwa Travels

ന്യൂഡെൽഹി: ബയോളജിക്കൽ ഇയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ ‘കോർബേവാക്‌സ്’ പരീക്ഷണത്തിന് ഒരുങ്ങുന്നു. വാക്‌സിന്റെ വിദഗ്‌ധ പരീക്ഷണത്തിന് ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. കുട്ടികൾക്ക് വേണ്ടിയുള്ള കോർബേവാക്‌സ് മൂന്നാം ഘട്ട പരീക്ഷണമാണ് നടത്തുക.

5നും 18നും ഇടയിൽ പ്രായമായ കുട്ടികളിലാണ് പരീക്ഷണം. ഇതിനായി രാജ്യത്തെ 10 കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഈ വാക്‌സിനായി കേന്ദ്രസർക്കാർ 1,500 കോടി രൂപ മുൻകൂറായി ബയോളജിക്കൽ ഇക്ക് നൽകി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 30 കോടി വാക്‌സിനുകൾക്കുള്ള തുകയാണ് സർക്കാർ നൽകിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വാക്‌സിനാകും ബയോളജിക്കൽ ഇയുടെ കോർബേവാക്‌സ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാക്​സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് സൂചന. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കോർബേവാക്‌സ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: അസം ദേശീയോദ്യാനത്തിൽ നിന്നും രാജീവ് ഗാന്ധിയെ ‘വെട്ടും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE