ഭാര്യയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; താമസ സൗകര്യമൊരുക്കാൻ ഭർത്താവിനോട് കോടതി

By Staff Reporter, Malabar News
wife and baby were dropped off from house case
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ ധോണിയിൽ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിക്കും കുഞ്ഞിനും താമസവും മറ്റെല്ലാ സൗകര്യങ്ങളും ഭർത്താവ് മനു കൃഷ്‌ണൻ നൽകണമെന്ന് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

യുവതി നേരത്തെ എങ്ങനെയാണോ ജീവിച്ചത് അതുപോലെ ജീവിക്കാൻ സൗകര്യം ഒരുക്കാനും കോടതി നിർദ്ദേശിച്ചു. ഇന്ന് നഗരത്തിലെ ത്രി സ്‌റ്റാർ ഹോട്ടലിൽ യുവതിയെ താമസിപ്പിക്കും.

സംഭവത്തിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. കൂടാതെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. യുവതി ഫോൺവഴി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിക്ക് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ വനിതാ പ്രൊട്ടക്ഷൻ ഓഫിസർക്കും ഹേമാംബിക പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്‍ത്രീധനത്തിന്റെ പേരിലാണ് പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയും ഭർത്താവ് മനു കൃഷ്‌ണൻ വീട്ടിൽ നിന്ന് പുറത്താക്കിയത്. വീടിന്റെ വരാന്തയിലാണ് നാല് ദിവസമായി അമ്മയും കുഞ്ഞും കഴിഞ്ഞിരുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോൾ ആയിരുന്നു ഭർത്താവിന്റെ ക്രൂരത.

Malabar News: അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം; പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE