അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം; പോലീസ് കേസെടുത്തു

By Team Member, Malabar News
Malappuram News
Ajwa Travels

മലപ്പുറം : ജില്ലയിൽ ഓൺലൈൻ ക്ളാസിന്റെ പേരിൽ അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം. സ്‌കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തിയാണ് ക്ളാസ് ആരംഭിച്ചത്. എന്നാൽ സംസാരത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ക്‌ളാസ് നടക്കുന്നില്ലെന്ന് അറിയുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ വീട്ടിലെത്തിയ അധ്യാപകർ ബന്ധുക്കളെ കൂട്ടി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്‌ഥാനത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. ഈ പ്രദേശത്തെ മറ്റ് സ്‌കൂളിലെ കുട്ടികളും ഇത്തരത്തിൽ തട്ടിപ്പിന് ഇരയായതായി വ്യക്‌തമായിട്ടുണ്ട്.

അധ്യാപകൻ ചമഞ്ഞ് ഇത്തരത്തിൽ കുട്ടികളോട് മോശമായി പെരുമാറുന്ന വ്യാജനെ ഉടൻ തന്നെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ, എസ്‌പി, വനിത ശിശുക്ഷേമ മന്ത്രി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകി.

Read also : പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസ്; അന്വേഷണം കൊടി സുനിയിലേക്ക്; തെളിവുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE