വാക്‌സിൻ 2021 ആദ്യ പാദത്തിൽ, ആദ്യ ഡോസ് സ്വീകരിക്കും; ഹർഷ വർധൻ

By Desk Reporter, Malabar News
Harsh Vardhan_2020 Sep 13
Ajwa Travels

ന്യൂ ഡെൽഹി: കോവിഡ് വാക്‌സിൻ 2021ന്റെ ആദ്യ പാദത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി ഡോ. ഹർഷ വർധൻ. എന്നാൽ, വാക്‌സിൻ പുറത്തിറക്കുന്നതിനുള്ള തിയ്യതി ഇപ്പോൾ പ്രഖ്യാപിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് സർക്കാർ പൂർണ്ണ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 വാക്‌സിനിൽ ആളുകൾക്ക് വിശ്വാസക്കുറവുണ്ടെങ്കിൽ വാക്‌സിനേഷൻ സ്വീകരിക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം ‘ജൻ സംവാദ്’ എന്ന ഓൺലൈൻ പരിപാടിയുടെ ആദ്യ എപ്പിസോഡിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

പ്രമുഖ ബ്രിട്ടീഷ് ജേണലായ ‘ലാൻസെറ്റി’ൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും വാക്‌സിൻ സ്വീകരിക്കുന്നതിൽ ആളുകൾ മടി കാണിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പോലുള്ള അന്താരാഷ്ട്ര സംഘടനകളും സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് താൻ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

കൂടുതൽ ആവശ്യമുള്ളവർക്കാവും വാക്‌സിൻ ആദ്യം ലഭ്യമാക്കുക. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുന്നണിയിൽ പ്രവർത്തിക്കുന്നവർ, മുതിർന്ന പൗരന്മാർ, രോഗസാധ്യത കൂടുതലുള്ളവർ എന്നിവർക്കാവും ആദ്യം വാക്‌സിൻ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE