കോവിഡ്; ലതാ മങ്കേഷ്‌കർ തീവ്രപരിചരണ വിഭാഗത്തില്‍

By Syndicated , Malabar News
Lata mangeshkar
Ajwa Travels

മുംബൈ: ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് ഗായിക ഐസിയുവില്‍ നിരീക്ഷണത്തിലാണ്. കോവിഡ് രോഗ ലക്ഷണം കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗായികയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ന്യൂമോണിയയും സ്‌ഥിരീകരിച്ചതോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

‘നിരന്തര പരിചരണം’ ആവശ്യമുള്ളതിനാൽ ലതാ മങ്കേഷ്‌ക്കറിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചുവെന്ന് മരുമകള്‍ രചന ഷാ പിടിഐയോട് പറഞ്ഞു. ലത മങ്കേഷ്‌കര്‍ സുഖമായിരിക്കുമെന്നും എന്നാല്‍ അവരുടെ പ്രായം കണക്കിലെടുത്ത് കോവിഡ് രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ സമയമെടുക്കുമെന്നും രചന ഷാ പറഞ്ഞു.

Read also: ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്‌തസാക്ഷിത്വം; കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE