മുംബൈ: കോവിഡ് ആശങ്കകൾക്ക് താൽക്കാലികമായി വിട നൽകി ഓഹരിവിപണിയിൽ ഉണർവ്. അര ശതമാനം ഉയർച്ചയോടെയാണ് ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. പിന്നീട് പകൽ പതിനൊന്നോടെ ക്രമമായി കയറി ഒന്നര ശതമാനം ഉയരത്തിൽ വരെയെത്തി. വാക്‌സിനേഷൻ വർധിക്കുന്നതോടെ രോഗവ്യാപനം കുറയുമെന്ന ആത്‌മവിശ്വാസമാണ് വിപണിക്കുള്ളത്.
രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 500 പോയിന്റ് ഉയര്‍ന്ന് 48,380 എന്ന നിലയിലേക്കെത്തി. എന്‍എസ്ഇ നിഫ്റ്റി സൂചിക 145 പോയിന്റ് കയറി 14,500 എന്ന നിലയും കൈവരിച്ചു. ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്ന് നല്ല നേട്ടം കുറിക്കുന്നുണ്ട്. സ്‌റ്റീൽ, ചെമ്പ്, അലൂമിനിയം കമ്പനികളും കുതിപ്പിലാണ്. ചെമ്പുവില 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി. ചൈനീസ് ഡിമാൻഡ് വർധിച്ചതിനെ തുടർന്ന് ഇരുമ്പയിരിനും വില വർധിച്ചിട്ടുണ്ട്.
Read Also: കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ വക 135 കോടി