മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്‌ച 102 പേര്‍ക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 95 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തിട്ടില്ല. ബഹ്‌റൈനിൽ കോവിഡ് ബാധ കുറഞ്ഞു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2,70,692 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,68,185 പേര്‍ രോഗമുക്‌തി നേടി ആശുപത്രി വിട്ടു. 1,123 കോവിഡ് രോഗികളാണ് നിലവില്‍ ചികിൽസയിൽ കഴിയുന്നത് . 5,645,928 കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
Read Also: വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധയേറ്റത് 0.05 ശതമാനം പേർക്ക് മാത്രം