കോവിഡ് കേസുകൾ കുറയുന്നു; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് തെലങ്കാന

By Staff Reporter, Malabar News
telengana_lockdown
Representational Image
Ajwa Travels

ഹൈദരാബാദ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് തെലങ്കാന. സംസ്‌ഥാനത്തെ കോവിഡ് ബാധയിൽ കുറവുണ്ടായതോടെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

‘ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നു. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി ആരോഗ്യവകുപ്പ് അറിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം എടുത്തത്; മുഖ്യമന്ത്രി കുറിച്ചു.

കൂടാതെ ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട് അനുസരിച്ച് സംസ്‌ഥാനത്തെ കോവിഡ് ബാധയിൽ ഗണ്യമായ കുറവുണ്ടാവുന്നുണ്ടെന്നും കോവിഡ് ബാധ പൂർണമായും നിയന്ത്രണ വിധേയമായിരിക്കുന്നു എന്നും അദ്ദേഹം വ്യക്‌തമാക്കി.

തെലങ്കാനയിൽ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്യപ്പെട്ടത് 1,417 കോവിഡ് കേസുകളാണ്. ഇതുവരെ 6.11 ലക്ഷം ആളുകൾക്കാണ് സംസ്‌ഥാനത്ത് രോഗബാധ സ്‌ഥിരീകരിച്ചത്‌. അതേസമയം, രാജ്യത്ത് 60,753 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. 1647 പേർ കോവിഡ് മൂലം മരണമടഞ്ഞപ്പോൾ 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്‌തി നേടിയത്. നിലവിൽ 7.6 ലക്ഷത്തോളം സജീവ കേസുകളാണ് രാജ്യത്തുള്ളത്. 96.16 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്ക്.

Most Read: പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE