ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,423 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഈ വർഷം ഫെബ്രുവരിയിലെ രണ്ടാം ആഴ്‌ചക്ക് ശേഷം രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. കൂടാതെ കഴിഞ്ഞ ദിവസത്തേക്കാൾ 16 ശതമാനം കുറവും പ്രതിദിന രോഗബാധയിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 443 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,58,880 ആയി ഉയർന്നു. കൂടാതെ 15,021 ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് മുക്‌തി നേടുകയും ചെയ്‌തു. 3,42,97,237 ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരിൽ 3,36,83,581 ആളുകൾ ഇതുവരെ കോവിഡ് മുക്‌തി നേടുകയും ചെയ്‌തു.
1.03 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിൽ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 1,53,776 ആളുകളാണ് രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.
Read also: സ്‌കൂൾ യാത്രക്ക് ബോണ്ട് സർവീസ്; നിരക്ക് കുറയ്‌ക്കാമെന്നും കെഎസ്‌ആർടിസി