സ്‌കൂൾ യാത്രക്ക് ബോണ്ട് സർവീസ്; നിരക്ക് കുറയ്‌ക്കാമെന്നും കെഎസ്‌ആർടിസി

By News Desk, Malabar News
Suspension of KSRTC employee
Representational Image
Ajwa Travels

തിരുവനന്തപുരം: സ്‌കൂൾ തുറന്നതോടെ തിരക്ക് വർധിച്ചിട്ടും കൂടുതൽ സർവീസുകൾ നടത്താതെ കെഎസ്‌ആർടിസി. കൂടുതൽ ബസുകൾ ഉടൻ നിരത്തിലിറക്കില്ലെന്നും യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സ്‌കൂളുകൾക്ക് ബോണ്ട് സർവീസിനെ ആശ്രയിക്കാമെന്നും കെഎസ്‌ആർടിസി വ്യക്‌തമാക്കി. തിങ്കളാഴ്‌ച 3420 ബസുകളാണ് കെഎസ്‌ആർടിസി ഓടിച്ചത്. ഞായറാഴ്‌ച 2335 ബസുകളും സർവീസ് നടത്തി.

മറ്റ് ദിവസങ്ങളിൽ 2700 മുതൽ 3000 ബസുകൾ വരെ ഓടിക്കാറുണ്ട്. അധികം ബസുകൾ സർവീസ് നടത്തിയിട്ടും പ്രധാന നഗരങ്ങളിലടക്കം യാത്രാ ക്‌ളേശം രൂക്ഷമായിരുന്നു. സ്‌കൂൾ ബസ് സൗകര്യം കുറവായിരുന്നതിനാൽ സാധാരണക്കാർ കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ പൊതുഗതാഗതത്തെയാണ് ആശ്രയിച്ചത്. എന്നാൽ, കെഎസ്‌ആർടിസി സർവീസുകൾ കുറവായത് യാത്രക്കാരെ വലച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിയിട്ടിരുന്നത് കാരണം തകരാറിലായ ബസുകൾ നന്നാക്കി ഓടിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബോണ്ട് സർവീസുകൾ കൊണ്ട് സാധാരണക്കാർക്ക് പ്രയോജനം ഉണ്ടാകില്ലെന്നും അഭിപ്രായമുണ്ട്. എന്നാൽ, സ്‌കൂൾ തുറക്കുന്ന ദിവസം കൂടുതൽ ബസുകൾ ഓടിച്ചിട്ടുണ്ടെന്നാണ് കെഎസ്‌ആർടിസി അധികൃതരുടെ വാദം.

യാത്രാസൗകര്യം കുറവായതും സ്‌കൂൾ ബസ് ഓടാത്തതുമായ സ്‌ഥലങ്ങളിൽ ബോണ്ട് സർവീസ് നടത്തുന്ന കാര്യം ചർച്ച ചെയ്‌തിരുന്നു. യാത്രാനിരക്ക് 7500 രൂപയിൽ നിന്ന് 5500 രൂപയായി കുറയ്‌ക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ, മിക്ക സ്‌കൂളുകളും അതിന് തയ്യാറായിട്ടില്ല. പ്രത്യേക മേഖലകളിലേക്ക് വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് സർവീസ് നടത്താനുള്ള സാഹചര്യം കോർപറേഷനില്ലെന്നും അവർ വ്യക്‌തമാക്കുന്നു.

അതേസമയം, തിങ്കളാഴ്‌ചത്തെ കളക്ഷൻ പരിശോധിച്ച ശേഷം കൂടുതൽ ബസുകൾ നിരത്തിലിറക്കുന്ന കാര്യം ആലോചിക്കും. കോവിഡിനെ തുടർന്ന് ഓടിക്കാതിരുന്നതും അറ്റകുറ്റ പണിക്കായി കയറ്റിയതുമടക്കം 850 ബസുകൾ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ. എന്നാൽ, ബസുകൾ ശുചീകരിക്കാനും തകരാറുകൾ പരിഹരിക്കാനും സമയമെടുക്കും. ലക്ഷങ്ങൾ അറ്റകുറ്റ പണിക്കായി ചെലവഴിക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.

Also Read: മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE