ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 15,692 കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,35,04,534 ആയി ഉയർന്നു.
കൂടാതെ 252 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡിനെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 4,45,385 ആയി ഉയർന്നു. 34,469 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 3,27,49,574 പേരും ഇതുവരെ രോഗമുക്‌തരായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,09,575 ആളുകളാണ് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ 184 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കുകളാണ് ചികിൽസയിൽ ഉള്ളവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ രാജ്യത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 1.85 ശതമാനമാണ്.
Read also: സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനരികെ കോഴിക്കോട് ജില്ല