രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. തുടര്‍ച്ചയായി എണ്‍പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 83,341 കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 39 ലക്ഷം കടന്നു. 39,36,748 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 1096 ആളുകള്‍ കൂടെ കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണസംഖ്യ 68000 കടന്നു. 68,472 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്.

രോഗമുക്തി നിരക്ക് 77.15 ശതമാനമായി ഉയര്‍ന്നത് ആശ്വാസം പകരുന്ന ഒന്നാണ്. ഒപ്പം തന്നെ മരണനിരക്കും 1.74 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 30,37,151 ആളുകളാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. രോഗമുക്തി നിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും രോഗവ്യാപനത്തിന്റെ തോത് കൂടുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ രോഗബാധിതരാവുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 48000 ല്‍ അധികം കേസുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഒപ്പം തന്നെ പശ്ചിമബംഗാള്‍, ഒഡീഷ, അസം, തെലങ്കാന, ഡെല്‍ഹി എന്നിവിടങ്ങളിലും രോഗവ്യാപനത്തിന്റെ നിരക്ക് ക്രമാതീതമായി ഉയരുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറഞ്ഞിരുന്ന ഡെല്‍ഹിയില്‍ തുടര്‍ച്ചയായി 2500 ന് മുകളിലാണ് ഇപ്പോള്‍ ബോഗബാധിതര്‍ പ്രതിദിനം ഉണ്ടാകുന്നത്. ഒക്ടോബര്‍ മാസം വരെ രോഗവ്യാപനത്തിന്റെ തോത് ഉയരുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഒപ്പം തന്നെ ഈ സ്ഥിതി തുടരുകയാണെങ്കില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ബ്രസീലിനെ ഉടന്‍ തന്നെ ഇന്ത്യ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE