തിരുവനന്തപുരം: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കോവിഡ്- 19 സമാശ്വാസ പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പിന്തുണാ പാക്കേജിന്റെ കാലാവധി നീട്ടി. മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്.
പദ്ധതിക്ക് കീഴിൽ 5 ശതമാനം പലിശ നിരക്കിൽ ആകെ 200 കോടി രൂപ വായ്‌പ അനുവദിക്കുമെന്ന് കേരള സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷൻ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപരിരക്ഷാ വ്യവസായങ്ങൾക്ക് പ്രത്യേക വായ്‌പകളും സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് മൃദുവായ്‌പകളുമാണ് അനുവദിക്കുക.
2021 ജൂലൈയിലാണ് സർക്കാർ സാമ്പത്തിക പിന്തുണാ പദ്ധതി പ്രഖ്യാപിച്ചത്.
Most Read: രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി