കഴിഞ്ഞ 24 മണിക്കൂറിൽ 53,480 കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്

By News Desk, Malabar News
covid_india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 53,480 കോവിഡ് കേസുകൾ. 354 മരണം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,21,49,335 ആയി. ആകെ മരണം 1,62,468 ആയി.

രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 5,52,566 ആണ്. രോഗമുക്‌തി നിരക്ക് 94.11 ആയി താഴ്ന്നു. രാജ്യത്തെ കോവിഡ് വ്യാപനം അതിഗുരുതരമാകുന്ന വിധത്തിൽ രൂക്ഷമാകുന്നതായി സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിദിന കണക്കുകളുടെ വർധനക്ക് പിന്നാലെ വ്യാപനം വേഗത്തിൽ കൂടുന്നത് വലിയ വെല്ലുവിളി ആണെന്നാണ് കേന്ദ്രസർക്കാർ നിഗമനം.

കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സ്‌ഥിതി ഗതികൾ മോശം അവസ്ഥയിൽ നിന്ന് അതീവ സങ്കീർണമായ അവസ്‌ഥയിലേക്ക് മാറിയതായി വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്‌ഥാനങ്ങൾക്ക് കത്ത് എഴുതി.

രണ്ട് പ്രധാന നിർദേശങ്ങളാണ് കത്ത് മുന്നോട്ട് വെക്കുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ വാക്‌സിൻ നൽകാൻ നടപടി ഉറപ്പാക്കാനാണ് ആദ്യ നിർദേശം. ഒരോ ജില്ലകൾ കേന്ദ്രികരിച്ചും പ്രാദേശിക സാധ്യതകൾ കൂടി പരിഗണിച്ച് പ്രത്യേക ആക്ഷൻ പ്ളാൻ നടപ്പാക്കണം എന്നതാണ് രണ്ടാമത്തേത്.

മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ് നാട്, ഗുജറാത്ത് എന്നീ ആറ് സംസ്‌ഥാനങ്ങളാണ് വ്യാപന തോതിൽ ഇപ്പോൾ മുന്നിൽ. പ്രത്യേക ശ്രദ്ധയും നിയമം അനുസരിച്ചുള്ള നിയന്ത്രണങ്ങളും ഈ സംസ്‌ഥാനങ്ങളിൽ ഏർപ്പെടുത്തണം. പ്രതിദിന ആർടിപിസിആർ പരിശോധനകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത് നിർദേശിക്കുന്നു.

ഒരോ കേസുകളുടെയും ഭാഗമായി 40 സമ്പർക്കങ്ങൾ എങ്കിലും പരിശോധിക്കാൻ സാധിക്കണം. അല്ലാത്ത പക്ഷം കടുത്ത വെല്ലുവിളിയായി കോവിഡ് വ്യാപനം രാജ്യത്ത് മാറുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related News: 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നാളെ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE