ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കമാകും. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നാളെ (ഏപ്രിൽ ഒന്ന്) മുതൽ വാക്‌സിൻ നൽകി തുടങ്ങും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്‌സിൻ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷന് വേണ്ടി സൗകര്യം ഒരുക്കിയിട്ടുണ്ട്.
45 വയസിന് മുകളിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കും.
ആധാർ കാർഡ് നിർബന്ധമാണ്. രാജ്യത്ത് ആകെ 20 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം.
രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്‌സിൻ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസിന് മുകളിലുള്ള പൗരൻമാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിലുള്ളവർക്കും മാത്രമേ പ്രതിരോധ കുത്തിവെപ്പ് അനുവദിച്ചിരുന്നുള്ളൂ.
Read Also: ആധാർ- പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്