രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വര്‍ധിക്കുന്നു

By News Desk, Malabar News
covid-19
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തു. ഈ വര്‍ഷം രാജ്യത്ത് സ്‌ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 11,438,734 ആയി. 159,044 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,34,406 ആളുകളാണ് കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിൽസയിലുള്ളത്. 11,045,284 ആളുകള്‍ ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്.

ഇന്നലെ മഹാരാഷ്‍ട്രയില്‍ മാത്രം 17,864 പോസിറ്റീവ് കേസുകളും 87 മരണവും റിപ്പോര്‍ട് ചെയ്‌തു. കോവിഡ് ബാധിതരെയും സമ്പര്‍ക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും ഉണ്ടായ അലംഭാവമാണ് മഹാരാഷ്‍ട്രയിൽ രണ്ടാം ഘട്ട രോഗവ്യാപനത്തിന് കാരണമെന്ന് കേന്ദ്രം വ്യക്‌തമാക്കി.

അതേസമയം, പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളത്തിനെ പഞ്ചാബ് മറികടന്നു. പഞ്ചാബില്‍ 1,818 പോസിറ്റീവ് കേസുകളും 27 മരണവും റിപ്പോര്‍ട് ചെയ്‌തു.

കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇന്ന് ഉച്ചക്ക് 12.30ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് കൂടിക്കാഴ്‌ച. കോവിഡ് രൂക്ഷമായി തുടരുന്ന സംസ്‌ഥാനങ്ങളുടെ സാഹചര്യം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും.

Read Also: വീട്ടു ജോലിക്കാരുടെ സേവനം; നിയന്ത്രണവുമായി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE