ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി താരങ്ങള്‍

By Team Member, Malabar News
Malabarnews_usain bolt
ഉസൈൻ ബോൾട്ട്
Ajwa Travels

ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ജമൈക്കന്‍ മാദ്ധ്യമങ്ങളാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ട്വിറ്ററിലൂടെയും തനിക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉസൈന്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്. ഉസൈനുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി താരങ്ങളും ഉള്‍പ്പെടുന്നുണ്ട്. ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്റ്റെര്‍ലിങ് തുടങ്ങി നിരവധി പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നത്.

രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ച ഉസൈന്‍, ‘താന്‍ ഉത്തരവാധിതമുള്ളവനാവാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ മറ്റുള്ളവരില്‍ നിന്നും അകന്ന് ക്വാറന്റിനില്‍ പ്രവേശിക്കുകയാണെന്നും’ പറഞ്ഞു.

ഉസൈനിന്റെ 34 ആം പിറന്നാളിലാണ് ക്രിസ് ഗെയില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പിറന്നാള്‍ ആഘോഷ പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഘോഷത്തിന് ഏതാനും ദിവസം മുന്‍പേ കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നെങ്കിലും പരിശോധനാഫലം ഇപ്പോഴാണ് പുറത്തു വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE