കോഴിക്കോട് കോർപറേഷൻ പരിധിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

By Staff Reporter, Malabar News
Calicut-corporation
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ പരിശോധന ശക്‌തമാക്കി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം. കടകളിലും പൊതുയിടങ്ങളിലും പരിശോധന നടത്തി വീഴ്‌ച വരുത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്നതും പിഴ ഈടാക്കുന്നതും തുടരുകയാണ്. വീഴ്‌ച വരുത്തുന്നവര്‍ക്ക് ഉപദേശം നല്‍കുന്നതിനൊപ്പം കടയുടമക്ക് നോട്ടീസും നല്‍കിയാണ് ഉദ്യോഗസ്‌ഥര്‍ മടങ്ങുന്നത്.

കുട്ടികളുമായി നിരത്തിലിറങ്ങുന്നവര്‍ക്കും താക്കീതുണ്ട്. മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 500 രൂപ പിഴയും ഈടാക്കും. പല കടയിലും സാനിറ്റൈസറുകൾ സൂക്ഷിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കെസി മുരളീധരന്‍ പറഞ്ഞു. വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും ഈ നടപടി തുടരും.

Read Also: ട്രെയിനിൽ കടത്തവെ സ്വർണാഭരണങ്ങൾ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE