രോഗമുക്‌തി നിരക്കില്‍ ഉയര്‍ച്ച; രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ കുറയുന്നു

By Team Member, Malabar News
Malabarnews_india covid
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000 നു മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 55,838 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 77 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ രോഗം സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 77,06,946 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു 702 ആളുകള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,16,616 ആയി ഉയര്‍ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ചു കഴിഞ്ഞ ദിവസം രാജ്യത്ത് 79,415 ആളുകള്‍ കോവിഡ് മുക്‌തരായി. ഇപ്പോള്‍ രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 89.20 ശതമാനമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് മുക്‌തരായ ആകെ ആളുകളുടെ എണ്ണം 68,74,518 ആണ്. രോഗമുക്‌തി നിരക്കില്‍ രാജ്യത്ത് ഉയര്‍ച്ച ഉണ്ടാകുന്നത് ആശങ്ക കുറക്കുന്നുണ്ട്.

Read also : വാക്‌സിന്‍ പരീക്ഷണം; യുവ ഡോക്‌ടർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE