മനാമ: കോവിഡ് റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് ബഹ്‌റൈൻ. പുതിയ പട്ടിക പ്രകാരം ബഹ്‌റൈൻ 11 രാജ്യങ്ങളെയാണ് റെഡ് ലിസ്‌റ്റിൽ നിന്നും ഒഴിവാക്കിയത്. കൂടാതെ ഒരു രാജ്യത്തെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‌തു.
ബംഗ്ളാദേശ്, ഇന്തോനേഷ്യ, മാന്‍മര്‍, ജോര്‍ജിയ, ദക്ഷിണാഫ്രിക്ക, നമീബിയ, ഉഗാണ്ട, സിംബാവെ, മൊസാമ്പിക്, മലാവി, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെയാണ് കോവിഡ് റെഡ് ലിസറ്റില്‍ നിന്ന് ബഹ്‌റൈൻ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം റൊമാനിയയെ പുതിയതായി റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
സിവിൽ ഏവിയേഷൻ അധികൃതരാണ് റെഡ് ലിസ്‌റ്റ് പരിഷ്‌കരിച്ച അറിയിപ്പ് പുറത്തിറക്കിയത്. റെഡ് ലിസ്‌റ്റിലെ പുതിയ മാറ്റങ്ങൾ ഒക്‌ടോബർ 10ആം തീയതി മുതൽ നടപ്പിലാക്കും. നിലവിൽ റെഡ് ലിസ്‌റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16 ആണ്.
Read also: ലഹരി മരുന്ന് പിടിക്കുന്ന പോലീസുകാരുടെ വിവരങ്ങൾ പുറത്തുവിടരുത്; കൊച്ചി ഡിസിപി