സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും

By Web Desk, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണമുണ്ടായിരിക്കുക.

പുതുവൽസര സമയത്ത് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്. പുതുവൽസര ദിനത്തിൽ രാത്രി പത്ത് മണിക്ക് ശേഷം ആൾക്കൂട്ടവും ആഘോഷങ്ങളും അനുവദിക്കില്ല.

ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, ബാറുകൾ എന്നിവയിൽ നേരത്തെയുള്ളതു പോലെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ശബരിമല, ശൈവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്നൊഴുവാക്കിയിട്ടുണ്ട്. അതേസമയം ജനുവരി രണ്ടാം തീയതി വരെ തിയേറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കും.

National News: കർണാടക തദ്ദേശ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് വൻ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE