കോവിഡ് വാക്‌സിനേഷന്‍; എസ്‌വൈഎസ്‌ 636 ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു

By Desk Reporter, Malabar News
Covid vaccination; Starting SYS 636 Help Desk
എസ്‌വൈഎസ്‌ വാക്‌സിനേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ജില്ലാതല ഉൽഘാടനം ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ നിർവഹിക്കുന്നു

മലപ്പുറം: കോവിഡ് വാക്‌സിനേഷൻ രജിസ്‌റ്റർ ചെയ്യുന്നതിന് ഹെല്‍പ് ഡെസ്‌കുമായി എസ്‌വൈഎസ്‌. സംഘടനയുടെ മലപ്പുറം ഈസ്‌റ്റ് പ്രദേശങ്ങളിലെ 636 യൂണിറ്റ് കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും; ഭാരവാഹികൾ പറഞ്ഞു.

സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് എസ്‌വൈഎസ്‌ യൂണിറ്റ് തലങ്ങളില്‍ സഹായ കൗണ്ടറുകൾ ഒരുക്കുന്നത്. സഹായം ആവശ്യമുള്ളവർ അതാത് സ്‌ഥലങ്ങളിലെ എസ്‌വൈഎസ്‌ പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ മതിയാകും.

ജില്ലാതല ഉൽഘാടനം ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ സ്വലാത്ത് നഗറില്‍ നിർവഹിച്ചു. ജില്ലാ ദഅവാ കാര്യ സെക്രട്ടറി യൂസുഫ് സഅദി പൂങ്ങോട് അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം ദുല്‍ഫുഖാര്‍ അലി സഖാഫി, മഅദിന്‍ ഗ്രാന്റ് മസ്‌ജിദ്‌ ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സിദ്ധീഖ് പുല്ലാര എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: സിദ്ദീഖ് കാപ്പന് വിദഗ്‌ധ ചികിൽസ ഉറപ്പാക്കണം; ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ കത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE