കോവിഡ് ബി1.617.2 വകഭേദത്തെ തടയാൻ കോവിഷീല്‍ഡ് 80 ശതമാനം ഫലപ്രദം; പഠനം

By News Desk, Malabar News
Covishield
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ബി1.617.2 വകഭേദത്തെ തടയാന്‍ ഓക്‌സ്‌ഫഡ്- അസ്ട്രാസെനക ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസ് 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പബ്ളിക് ഹെല്‍ത്ത് ഇംഗ്ളണ്ടിന്റെ (പിഎച്ച്ഇ) ഡാറ്റകളെ അടിസ്‌ഥാനമാക്കിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പഠനം നടത്തിയത്. ഇംഗ്ളണ്ടിലെ കെന്റ് മേഖലയില്‍ ആദ്യമായി കണ്ടെത്തിയ ബി.117 എന്ന വകഭേദത്തിന് കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ടു ഡോസ് 87 ശതമാനത്തിലധികം ഫലപ്രദമാണെന്നും പഠനം കണ്ടെത്തി. ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ബി.117 എന്നാണ് വിലയിരുത്തൽ.

ഈ ആഴ്‌ച ആദ്യം പുറത്തുവിട്ട പിഎച്ച്ഇയുടെ പുതിയ കണക്കില്‍ പറയുന്നത്, കഴിഞ്ഞ ആഴ്‌ച ബ്രിട്ടണില്‍ 2,111 പേര്‍ക്ക് ബി1.617.2 വകഭേദം കണ്ടെത്തിയെന്നാണ്. ഇതുവരെയായി 3424 കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്നും പറയുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ വകഭേദം ബ്രിട്ടണില്‍ വര്‍ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്.

Also Read: ‘ഇന്ത്യൻ വകഭേദ’മെന്ന പരാമർശം; സോണിയാ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE