കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നേതാക്കൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുക ആയിരുന്നു. കൗൺസിലർമാർക്ക് കയ്യാങ്കളിക്കിടെ പരിക്കേറ്റു.
സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. കേരള കോൺഗ്രസും ഇടതുപക്ഷവും ചേര്‍ന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തത്.
സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടിയതിലെ നിയമപരമായ പ്രശ്‌നം സിപിഎമ്മിന്റെ കൗണ്‍സിലര്‍ ഉന്നയിച്ചിരുന്നു. അതിനെ എതിര്‍ത്തുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ നേതാക്കള്‍ രംഗത്തെത്തി. തുടർന്ന് അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയില്‍ കലാശിക്കുകയും ആയിരുന്നു.
Also Read: മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ