ജനമനസ് അറിയുക ലക്ഷ്യം; സർവേയുമായി സിപിഎം

By Trainee Reporter, Malabar News
cpm-kerala
Representational Image

കൊല്ലം: കോവിഡ് മങ്ങൽ ഏൽപ്പിച്ച കേരളത്തിന്റെ മനസ് അറിയാൻ സർവേയുമായി സിപിഎം. മലയാളി മനസുകളിലെ രാഷ്‌ട്രീയ ചായ്‌വ് മനസിലാക്കാനാണ് സർവേ നടത്തുന്നത്. ജാതി, മതം, റേഷൻ കാർഡിന്റെ നിറം, തൊഴിൽ, രാഷ്‌ട്രീയ ചായ്‌വ് സംബന്ധിച്ച ചോദ്യങ്ങൾ സർവേയിലുണ്ട്.

കോവിഡ് തൊഴിലിനേയും വരുമാനത്തെയും എങ്ങനെ ബാധിച്ചു, സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ, സമരങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടോ, ഭരണത്തെപ്പറ്റിയുള്ള അഭിപ്രായം, പ്രതിപക്ഷത്തെ കുറിച്ചുള്ള അഭിപ്രായം തുടങ്ങിയ ചോദ്യങ്ങളും സർവേയിലുണ്ട്.

സംസ്‌ഥാന കമ്മിറ്റി തയാറാക്കിയ ഗൂഗിൾ ഫോം ഉപയോഗിച്ച് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സർവേ നടത്തുന്നത്. ലഭിക്കുന്ന പാസ്‍വേർഡ് ഉപയോഗിച്ച് ലിങ്കിൽ കയറുമ്പോൾ തന്നെ ചോദ്യങ്ങളുടെ പട്ടിക കാണാൻ സാധിക്കും. ഓരോ വോട്ടർമാരിൽ നിന്നും അഭിപ്രായം ശേഖരിക്കാനാണ് നിർദ്ദേശം.

സർവേക്കായി ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പരമാവധി മേഖലാ കമ്മിറ്റി അംഗങ്ങളെ വാർഡ് കൺവീനർമാരായി തീരുമാനിക്കണമെന്നും പറഞ്ഞിട്ടുണ്ട്. പൂരിപ്പിച്ച ഗൂഗിൾ ഫോമുകളുടെ കോപ്പികൾ ബ്ളോക്ക് സെന്ററുകളിൽ എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

Read also: പ്ളസ് വൺ ക്ളാസുകൾ ഇന്ന് മുതൽ; പഠനം ഓൺലൈനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE