മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം; ആറ് പേരോട് വിശദീകരണം തേടി

By Trainee Reporter, Malabar News
Investigation against Madavoor Anil
Ajwa Travels

മലപ്പുറം: മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സീറ്റുകളിലാണ് പാർടി നേതൃത്വം അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, പെരിന്തൽമണ്ണ സീറ്റിലെ തോൽവി സംബന്ധിച്ച് ആറു പേരോട് പാർടി വിശദീകരണം തേടി.

പെരിന്തൽമണ്ണ നഗരസഭയുടെ മുൻ ചെയർമാനും സിപിഎം ഏരിയാ സെന്റർ അംഗവുമായ എം അബ്‌ദുൾ സലിം, ഏരിയാ സെന്റർ അംഗം കെ ഉണ്ണികൃഷ്‌ണൻ, ഏരിയാ കമ്മിറ്റി അംഗം നിഷി അനിൽരാജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാരായണൻ, പുലാമന്തോൾ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ, ഏലംകുളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം ഗോവിന്ദ പ്രസാദ് എന്നിവരിൽ നിന്നാണ് പാർട്ടി നേതൃത്വം വിശദീകരണം തേടിയത്.

തോൽവി സംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. അതേസമയം, കോഴിക്കോട്, എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകൾക്ക് പിന്നാലെയാണ് മലപ്പുറത്തും പാർട്ടി നേതൃത്വം അച്ചടക്ക നടപടികൾ ആരംഭിച്ചത്.

Read Also: ചന്ദ്രിക കേസ്; പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE