എൽദോസിനെതിരെ ബാലൽസംഗകുറ്റം ചുമത്തി ക്രൈംബ്രാഞ്ച്; ദൈവം തുണയെന്ന് എൽദോസ്‌

എൽദോസിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി കിട്ടിയ ശേഷം ബാക്കി നടപടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നും തെറ്റുകാരനാണെന്ന് ബോധ്യപ്പെട്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

By Central Desk, Malabar News
Eldhos kunnappally case
Ajwa Travels

കൊച്ചി: എല്‍ദോസിനെതിരെ ക്രൈംബ്രാഞ്ച് ബാലൽസംഗകുറ്റം കൂടി പുതുതായി ചുമത്തി. അധ്യാപികയായ സ്‌ത്രീയുടെ മൊഴിയനുസരിച്ച് മുൻപ് സ്‌ത്രീയെ അപമാനിക്കൽ, മാനസിക പീഡനം, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരുന്നത്.

ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടിയാണ് കഴിഞ്ഞ മാസം 28ന് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നത്. എന്നാൽ, കേസന്വേഷണം പുതിയതായി ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം വിശദമായ രേഖപ്പെടുത്തിയ പുതിയ മൊഴിയിൽ സ്‌ത്രീ കൂടുതൽ ഗുരുതര ആരോപണങ്ങൾ
ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസ് ശക്‌തമാക്കുന്നത്.

പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ട്‌. എൽദോസ് ജനപ്രതിനിധി ആയത് കൊണ്ട് ഇദ്ദേഹത്തിനെതിരെ തുടർ നടപടികൾക്ക് അന്വേഷണസംഘം സ്‌പീക്കറുടെ അനുമതി തേടും.

അതേസമയം, പെരുമ്പാവൂരിൽ നിന്നുള്ള കോൺഗ്രസ്‌ എംഎൽഎ ആയ ഇദ്ദേഹത്തെ കെപിസിസിയും കൈവിടും. അടുത്ത ദിവസങ്ങളിൽ ശക്‌തമായ നടപടികൾ എംഎൽഎക്കെതിരെ ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചന നൽകി. എൽദോസിന്റെ വിശദീകരണവും കേസിന്റെ പോക്കും വിലയിരുത്തി നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

എൽദോസിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭാഗം കേട്ട ശേഷമേ പ്രതിരോധിക്കണോയെന്ന് പാർട്ടി തീരുമാനിക്കു എന്നും നേതൃത്വം പറയുന്നുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും വിശ്വസിക്കുന്ന ദൈവം മാത്രമാണ് തുണയെന്നും ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ലെന്നും പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് താൻ അനുസരിക്കുമെന്നും ഒളിവിൽ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി ഫേസ്‌ബുക്കിൽ കുറിച്ചു.

Most Read: മനുഷ്യ മനസാക്ഷി ഞെട്ടിക്കുന്ന ദുർമന്ത്രവാദ കൊലകങ്ങൾ; കേരളം തലകുനിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE