ഇനി സന്തോഷവും അളക്കാം; പുത്തൻ കണ്ടുപിടുത്തവുമായി കുസാറ്റ് ഗവേഷക

By Staff Reporter, Malabar News
dr.shalini menon
Ajwa Travels

കളമശേരി: സന്തോഷം ആഗ്രഹിക്കുന്നവരാണ് നാമേവരും. ഇപ്പോഴിതാ മനുഷ്യ സന്തോഷം അളക്കാനുള്ള യന്ത്രവുമായി എത്തിയിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്‍. ‘ഡോപ്പാമീറ്റര്‍’ എന്ന സെന്‍സര്‍ ഉപകരണമാണ് ശാലിനി വികസിപ്പിച്ചിരിക്കുന്നത്.

നാഡീതന്തു ഉൽപാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍ ആണ് സന്തോഷം ഉള്‍പ്പടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഇതിന്റെ അളവ് നിര്‍ണയിക്കാന്‍ കഴിയുന്ന സെന്‍സര്‍ ഉപകരണമാണ് ‘ഡോപ്പാമീറ്റര്‍’.

കുസാറ്റിലെ അപ്ളൈഡ് കെമിസ്‌ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ റിസര്‍ച്ച് അസോസിയേറ്റാണ് ഡോ. ശാലിനി മേനോന്‍. ഉപകരണത്തിന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ശാലിനി പറഞ്ഞു. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ ഗിരീഷ് കുമാറിന്റെ മാര്‍ഗനിര്‍ദ്ദേശവും കോഴിക്കോടുള്ള ‘പ്രോച്ചിപ്പ് ടെക്നോളജി’ എന്ന സ്‌റ്റാര്‍ട്ടപ്പ് സ്‌ഥാപനത്തിന്റെ സഹകരണവും ഡോ. ശാലിനിക്ക് ലഭിച്ചിരുന്നു.

അതേസമയം പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, സ്‌കീസോഫ്രീനിയ, വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിൽസാരംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചിലവുകുറഞ്ഞതും കൊണ്ടുനടക്കാന്‍ കഴിയുന്നതുമായ ‘ഡോപ്പാമീറ്റര്‍’ പോയിന്റ് ഓഫ് കെയര്‍ രോഗനിര്‍ണയ ആപ്ളിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം. പരിശോധനക്കായി സാമ്പിളിന്റെ ഒരു തുള്ളി മാത്രം മതിയെന്നും പെട്ടെന്നുതന്നെ ഫലം ലഭിക്കുമെന്നും ഡോ. ശാലിനി പറയുന്നു.

Most Read: രക്‌തം ചിന്തുന്ന വെള്ളച്ചാട്ടം; അന്റാർട്ടിക്കയിലെ അൽഭുതം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE