കേരളത്തിലെ ആദ്യ പുരുഷ ദമ്പതികൾക്ക് നേരെ സൈബർ ആക്രമണം; പരാതി നല്‍കി നികേഷും സോനുവും

By Syndicated , Malabar News
Nikesh and sonu_Malabar news

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതില്‍ പരാതിയുമായി ദമ്പതികളായ നികേഷും സോനുവും. നികേഷിന്റെ അമ്മക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതിന് താഴെയും മെസഞ്ചറിലൂടെയും അസഭ്യം പറഞ്ഞ ജസ്‌റ്റിന്‍ ജോണി എന്ന ആള്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സൈബര്‍ സെല്ലിലും ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കി.

ജസ്‌റ്റിന്‍ ജോണിക്ക് ശിക്ഷ ലഭിക്കുമെന്നും ഇയാളെ പോലെയുള്ളവര്‍ക്ക് ഇത് ഒരു പാഠമാകുമെന്നും വിശ്വസിക്കുന്നതായി സോനുവും നികേഷും പരാതിയുടെ രസീതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു. ഹോമോഫോബിയയുടെ എക്‌സ്‌ട്രീം ലെവല്‍ ചിന്താഗതി ഉള്ള മനുഷ്യരാണ് തങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

കേരളത്തിലെ ആദ്യ പുരുഷ ദമ്പതികളെന്ന് അവകാശപ്പെടുന്ന നികേഷും സോനുവും എറണാകുളത്താണ് താമസിക്കുന്നത്. ഗുരുവായൂർ സ്വദേശി നികേഷും കൂത്താട്ടുകുളം സ്വദേശി സോനുവും 2018 ജൂലൈ 5നു ഗുരുവായൂരിൽ വച്ചാണ് വിവാഹിതരായത്. നികേഷ് ബിസിനസുകാരനും സോനു ഐടി രംഗത്തുമാണ് പ്രവർത്തിക്കുന്നത്.

പ്രായപൂർത്തിയായ വ്യക്‌തികൾ ഉഭയസമ്മതത്തോടെ സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതിയുടെ വിധിനിലവിലുണ്ട്. 2018ലാണ് ഉൾക്കൊള്ളലിന്റെ ഈ ചരിത്രവിധി നിലവിൽ വന്നത്.

Read also: സഞ്ചാരികളുടെ ആശ്വാസദിനം; സംസ്‌ഥാനത്ത് ബീച്ചുകളും പാര്‍ക്കുകളും നാളെ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE