ജില്ലയിലെ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

By Team Member, Malabar News
Malabarnews_CM
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് സ്‌റ്റേഷന്‍ ഉല്‍ഘാടനം ചെയ്‌തത്. ഓണ്‍ലൈന്‍ വഴിയാണ് ഉല്‍ഘാടന ചടങ്ങുകള്‍ നടന്നത്. സൈബര്‍ പോലീസ് സ്‌റ്റേഷന്റെ ഉല്‍ഘാടന ചടങ്ങിനൊപ്പം തന്നെ മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹരായ പോലീസുകാര്‍ക്കുള്ള മെഡല്‍ വിതരണത്തിന്റെ ഉല്‍ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പോലീസുകാര്‍ക്കുള്ള മെഡല്‍ വിതരണം കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര നിര്‍വഹിച്ചു. ചടങ്ങില്‍ അഡീഷണല്‍ എസ്‌പി പ്രജീഷ് തോട്ടത്തില്‍, ഡിവൈഎസ്‌പിമാരായ പിപി സദാനന്ദന്‍, സജേഷ് വാഴവളപ്പില്‍, ടികെ രത്‌നകുമാര്‍, മൂസ വള്ളിക്കാടന്‍, എവി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഒപ്പം തന്നെ മെഡല്‍ ജേതാക്കളായ പോലീസുകാരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Read also : തൃശൂര്‍; സംസ്‌ഥാനത്ത് ഇന്നലെ രോഗ മുക്‌തിയില്‍ ഒന്നാമത്, രോഗബാധയില്‍ രണ്ടാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE