തുടർച്ചയായി 4ആം ദിവസവും രോഗബാധ 1 ലക്ഷത്തിൽ താഴെ; രാജ്യത്ത് 91,702 പുതിയ കോവിഡ് കേസുകൾ

By Team Member, Malabar News
covid update-india
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി 4ആം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 91,702 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,92,74,823 ആയി ഉയർന്നു. അതേസമയം രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും പ്രതിദിന കോവിഡ് മരണം ഉയർന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,403 ആളുകൾക്കാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് ജീവൻ നഷ്‌ടമായത്‌.

1,34,580 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. ഇതോടെ ഇതുവരെ രോഗബാധിതരായ ആളുകളിൽ 2,77,90,073 ആളുകളും രോഗമുക്‌തി നേടിയിട്ടുണ്ട്. കൂടാതെ കോവിഡിനെ തുടർന്ന് ഇതുവരെ മരിച്ച ആകെ ആളുകളുടെ എണ്ണം 3,63,029 ആയും ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവും, രോഗമുക്‌തരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ചയും മൂലം നിലവിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

11,21,671 ആളുകളാണ് നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നത്. അതേസമയം 5 വയസിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നിർദ്ദേശം നൽകി. 6 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെയോ, ഡോക്‌ടർമാരുടെയോ മേൽനോട്ടത്തിൽ മാസ്‌ക് ധരിക്കാമെന്നും, 12 വയസ് മുതലുള്ള കുട്ടികൾ മുതിർന്നവരെ പോലെ മാസ്‌ക് കൃത്യമായി ധരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also : ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ; പവ്ള്യുചെങ്കോവയും ക്രസികോവയും ഏറ്റുമുട്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE