വാക്‌സിൻ മിക്‌സിങ് പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി

By News Desk, Malabar News
vaccination kerala
Ajwa Travels

ന്യൂഡെൽഹി: കോവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി നൽകി. മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐസിഎംആറിന്റെ പ്രാഥമിക പഠന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. പഠന റിപ്പോർട് വിശദമായി പരിശോധിച്ച ശേഷമാകും ഡിസിജിഐയുടെ അന്തിമ തീരുമാനം.

കോവിഷീൽഡ്‌– കൊവാക്‌സിൻ മിശ്രിതം ഫലപ്രദമെന്ന് ഐസിഎംആർ നേരത്തെ കണ്ടെത്തിയിരുന്നു. കൊവാക്‌സിൻ- കോവിഷീൽഡ്‌ മിശ്രിതം വ്യത്യസ്‌ത ഡോസായി നൽകുന്നത് ഫലപ്രദമാണെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ.

കൊവിഷീൽഡ് – കൊവാക്‌സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡിസിജിഐ ഈ പഠനത്തിന് അനുമതി നൽകുകയായിരുന്നു. ഒരു വ്യക്‌തിക്ക് കൊവാക്‌സിന്റെയും കോവിഷീൽഡിന്റെയും മിശ്രിതം നൽകാമോ എന്നതായിരുന്നു പഠനത്തിലെ പ്രധാനപ്പെട്ട ഭാഗം. തുടർന്ന് ക്‌ളിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്‌ജക്‌ട് എക്‌സ്‌പേർട്ട് കമ്മിറ്റി ശുപാർശ ചെയ്‌തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്.

Also Read: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്‌താൽ കടുത്ത ശിക്ഷ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE