തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തില്‍ സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ഥനയും മാനിച്ചാണ് തീരുമാനം.
സ്വകാര്യ ബസുകളുടെ മൽസരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ ചേർന്ന യോഗത്തിലാണ് കെഎസ്ആര്‍ടിസി ഉള്‍പ്പടെ സംസ്‌ഥാനത്തോടുന്ന എല്ലാ ബസുകളിലും ക്യാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 28ന് മുന്‍പ് ക്യാമറകള്‍ ഘടിപ്പിക്കാന്‍ ആയിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നത്.
National News: ഡെൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയെ സിബിഐ കസ്‌റ്റഡിയിൽ വിട്ടു