ഇടുക്കി അണക്കെട്ട് തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം

By Desk Reporter, Malabar News
Decision not to open Idukki dam
Ajwa Travels

ഇടുക്കി: കനത്ത മഴ ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിൽ വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാൽ ആദ്യ മുന്നറിയിപ്പായ ബ്ളൂ അലർട് പ്രഖ്യാപിക്കണം. 2397.86 അടിയിലെത്തിയാൽ റെഡ് അലർട് നൽകിയ ശേഷം ജില്ലാ കളക്‌ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം.

എന്നാൽ നിലവിലെ സാഹചര്യത്തിൽ തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്‌ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യത ഉണ്ടാക്കുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ വിലയിരുത്തൽ. അതിനാൽ പരമാവധി സംഭരണ ശേഷിയിലെത്തുന്നതു വരെ തുറക്കേണ്ടെന്നാണ് നിർദ്ദേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടിൽ സംഭരിക്കാനാകും.

പരമാവധി സംഭരണ ശേഷിയിൽ നിന്നും 10 ദിവസം കൊണ്ട് ജലനിരപ്പ് കുറച്ച് റൂൾ കർവിലെത്തിച്ചാൽ മതി. വൈദ്യുതി ഉൽപ്പാദിപ്പിച്ചോ ഷട്ടർ തുറന്നു വിട്ടോ ഇത് ക്രമീകരിക്കാം. വൈദ്യുതി ക്ഷാമം നേരിടുന്ന സമയത്ത് ജലകമ്മീഷന്റെ ഈ നിർദ്ദേശം കെഎസ്ഇബിക്കും ആശ്വാസമായിട്ടുണ്ട്.

മൂലമറ്റത്ത് വൈദ്യുതോൽപാദനം വർധിപ്പിച്ച് ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്. കനത്ത മഴയുണ്ടായില്ലെങ്കിൽ ജലനരിപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്താൻ ദിവസങ്ങൾ വേണ്ടി വന്നേക്കും. ഇന്നലെ മുതൽ മഴ കുറഞ്ഞതും ആശ്വാസത്തിനു വക നൽകുന്നുണ്ട്.

Most Read:  ഇന്ന് കനത്ത മഴ വടക്കൻ കേരളത്തിൽ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE