ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്

By Desk Reporter, Malabar News
Lock-Down-in-Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. വൈകിട്ട് 3.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ബക്രീദ് പ്രമാണിച്ച് കടകൾ തുറക്കാനുളള സമയം ദീർഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്‌ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക.

വാരാന്ത്യ ലോക്ക്ഡൗൺ തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ടിപിആർ പതിനൊന്നിന് മുകളിലേക്കെത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവ് നൽകാനുളള സാധ്യത കുറവാണ്.

ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകൾക്കെതിരെ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ച സാഹചര്യവും സർക്കാർ പരിഗണിക്കും. അതേസമയം കൂടുതൽ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്. എല്ലാം പരിഗണിച്ചായിരിക്കും ഇന്നത്തെ തീരുമാനം.

Most Read: പെഗാസസ്‌ ഫോൺ ചോർത്തൽ; പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE