നിശാപാർട്ടിയിൽ പിടിയിലായ പ്രതികൾക്ക് അന്താരാഷ്‌ട്ര മാഫിയയുമായി ബന്ധം

By News Desk, Malabar News
Defendants arrested at night party have links with the international mafia
പിടിയിലായ പ്രതികൾ
Ajwa Travels

കോട്ടയം: വാഗമണ്ണിലെ നിശാപാർട്ടിയിൽ പിടിയിലായ മൂന്ന് പ്രതികൾക്കും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് പോലീസ് കണ്ടെത്തി. നബിൽ, സൽമാൻ, അജ്‌മൽ എന്നീ പ്രതികളുടെ അന്താരാഷ്‌ട്ര ബന്ധമാണ് പോലീസ് കണ്ടെത്തിയത്. അജ്‌മൽ ലഹരിമരുന്ന് വാങ്ങിയിരുന്നത് നൈജീരിയൻ പൗരൻമാരിൽ നിന്നാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് കൊറിയർ വഴി ബെംഗളൂരുവിൽ എത്തുന്ന ലഹരി മരുന്നാണ് അജ്‌മലിന്റെ കൈകളിൽ എത്തിയിരുന്നത്.

നിലവിൽ പോലീസ് അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. വാഗമണ്ണിലെ നിശാപാർട്ടിയിൽ നിന്ന് സ്‌റ്റാമ്പ്, എംഡിഎംഎ, ഹെറോയിൻ, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്‌തുക്കൾ പോലീസ് പിടിച്ചെടുത്തിരുന്നു. അറുപതോളം പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതിൽ 25ഓളം സ്‌ത്രീകളും ഉൾപ്പെടുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് നിശാപാർട്ടി സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

Also Read: പിഎം കെയേഴ്സ് ഫണ്ട്; വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE