പഞ്ച്ഷീറിൽ 600 താലിബാന്‍ ഭീകരരെ വധിച്ചതായി പ്രതിരോധ സേന

By Staff Reporter, Malabar News
panjshir-Taliban militants killed
Representational Image

കാബൂള്‍: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീറിൽ ഏകദേശം 600 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. 1,000ത്തില്‍ അധികം ഭീകരരെ പിടികൂടുകയോ അവര്‍ സ്വയം കീഴടങ്ങുകയോ ചെയ്‌തുവെന്നും പഞ്ച്ഷീര്‍ വക്‌താവ് അറിയിച്ചു.

ഗോത്രനേതാവ് അഹമ്മദ് മസൂദാണ് പഞ്ച്ഷീറിൽ താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.

അതേസമയം, പഞ്ച്ഷീറിലെ പോരാട്ടം തുടരുകയാണെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. തലസ്‌ഥാനമായ ബസാറാകിലും പ്രവിശ്യ ഗവര്‍ണറുടെ മേഖലയിലും കുഴി ബോംബുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇവിടേക്കുള്ള മുന്നേറ്റം മന്ദഗതിയിൽ ആണെന്നുമാണ് താലിബാൻ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

നേരത്തെ പഞ്ച്‌ഷീറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ പഞ്ച്‌ഷീർ ഇപ്പോഴും ആർക്കുമുന്നിലും കീഴടങ്ങിയിട്ടില്ലെന്ന് അഫ്‌ഗാൻ മുൻ ഉപരാഷ്‌ട്രപതി അമറുള്ള സലേ വ്യക്‌തമാക്കി. താലിബാന്റെ അവകാശവാദം അമറുള്ള സലേയുടെ മകൻ എബാദുള്ള സലേയും നിഷേധിച്ചിരുന്നു.

Most Read: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; സൗമന്‍ റോയി തൃണമൂലിൽ ചേർന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE